തുറവൂർ: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് അരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിളംബര യാത്ര നാളെ നടക്കും. രാവിലെ 8 ന് എഴുപുന്ന തെക്ക് 529-ാം നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്ര സന്നിധിയിൽ യോഗം അരൂർ മേഖലാ ചെയർമാൻ വി.പി. തൃദീപ്കുമാർ ഉദ്ഘാടനം ചെയ്യും.മേഖലാ കൺവീനർ ടി.അനിയപ്പൻ ഫ്ളാഗ് ഓഫ് നിർവഹിക്കും. മേഖലയിലെ 29 ശാഖകളിലൂടെ സഞ്ചരിച്ച് വിളംബര യാത്ര വൈകിട്ട് 4 ന് നാലുകുളങ്ങര മഹാദേവീക്ഷേത്ര മൈതാനിയിൽ എത്തിച്ചേരും. സമാപന സമ്മേളനം ദേവസ്വം പ്രസിഡന്റ് തിരുമല വാസുദേവൻ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് കോ -ഓർഡിനേറ്റർ എൻ.എസ്.അനീഷ് അദ്ധ്യക്ഷനാകും.