ആലപ്പുഴ: നിർമ്മാണത്തിലിരുന്ന ചെന്നിത്തല-കീച്ചേരി കടവ് പാലം തകർന്ന് രണ്ടുപേർ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടറിനോടും ജില്ലാ പൊലീസ് മേധാവിയോടും അടിയന്തര റിപ്പോർട്ട്‌ തേടി.
പാലം പണിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് അടിയന്തര സ്‌ട്രക്ചറൽ ഓഡിറ്റ് നടത്തുക. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര നഷ്ട പരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നേതാവ് അഡ്വ.എസ്. ഹരിഗോവിന്ദ് നൽകിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.