nabidinam

മാന്നാർ : മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനത്തോടനുബന്ധിച്ച് മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നബിദിനാഘോഷങ്ങൾക്ക് തുടക്കമായി. മാന്നാർ പുത്തൻപള്ളിയിൽ ഇന്നലെ ജുമാ നിസ്കാരാനന്തരം തങ്ങളുപ്പാപ്പയുടെ മഖാമിൽ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം ചീഫ് ഇമാം കെ.സഹലബത്ത് ദാരിമിയും, കുരട്ടിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ ചീഫ് ഇമാം നിസാമുദ്ദീൻ നഈമിയും കൊടി ഉയർത്തി.

ജമാഅത്ത് കൗൺസിൽ ചെയർമാൻ ഇഖ്ബാൽ കുഞ്ഞ് ഹാജി, ജമാഅത്ത് പ്രസിഡന്റ് എൻ.എ റഷീദ്, ജനറൽ സെക്രട്ടറി എം.എ ഷുക്കൂർ, വൈസ് പ്രസിഡന്റ് എം.കെ മിർസാദ്, ജോ.സെക്രട്ടറി അബ്ദുൽ കലാം തറയിൽപള്ളത്ത്, ട്രഷറർ ഷിയാദ് നാഥംപറമ്പിൽ, തിരഞ്ഞെടു കമ്മിറ്റി കൺവീനർ എൻ.എ സുബൈർ, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ നൗഷാദ് നമ്പോക്കാവിൽ, നൗഷാദ് ഒ.ജെ, സുലൈമാൻ കുഞ്ഞ് കുന്നേൽ, മുൻ ജമാഅത്ത് പ്രസിഡന്റുമാരായ മാന്നാർ അബ്ദുൽ ലത്തീഫ്, റ്റി.കെ ഷാജഹാൻ, റഷീദ് പടിപ്പുരയ്ക്കൽ, പി.എ ഷാജഹാൻ മാജ, എ.എ കലാം എന്നിവർ പങ്കെടുത്തു. നബിദിനാഘോഷത്തിന്റെ ഭാഗമായി 26 മുതൽ ഒരു മാസക്കാലം മൗലിദ് പാരായണം, 29 മുതൽ മതപ്രഭാഷണങ്ങൾ, 30, 31 തീയതികളിൽ മദ്രസാ വിദ്യാർഥികളുടെ കലാ-സാഹിത്യ മത്സരങ്ങൾ എന്നിവ നടക്കും. സമാപന ദിവസം അന്നദാനം, നബിദിന റാലി, മത - സാമൂഹ്യ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന നബിദിന സമ്മേളനം, അവാർഡ് ദാനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടക്കും.