ആലപ്പുഴ: നെഹ്രു ട്രോഫി ജലമേളയുടെ ഭാഗമായി 30ന് വിലെ ആറുമുതൽ രാത്രി എട്ടുമണി വരെ പുന്നമട പ്രദേശത്ത് നെഹ്റുട്രോഫി ജലമേള നടക്കുന്ന ട്രാക്കിന് 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശം താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു.
വള്ളംകളി നടക്കുന്ന സ്ഥലത്തിന് 100 മീറ്റർ ചുറ്റളവിൽ ഔദ്യോഗിക നിരീക്ഷണ ആവശ്യങ്ങൾക്ക് ഒഴികെ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവായി. വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ നിയമന നടപടി സ്വീകരിക്കും. നെഹ്രു ട്രോഫി ജലമേള നടക്കുന്ന പുന്നമടക്കായലിലെ റേസ് ട്രാക്കിൽ 30ന് രാവിലെ ആറുമുതൽ ജലമേള അവസാനിക്കുന്നതുവരെ മത്സര, ഔദ്യോഗിക ജലയാനങ്ങൾ അല്ലാതെ ഇതര ജലയാനങ്ങളോ പൊതുജനങ്ങളോ, റേസ് ട്രാക്കിലും മറ്റും പ്രവേശിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി.