ആലപ്പുഴ: കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.ടി) പുന്നപ്രയിൽ 2025-2027 ബാച്ചിലേക്കുള്ള ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി/എസ്.ടി, ഒ.ഇ.സി, ജനറൽ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 25, 26 തീയതികളിൽ രാവിലെ 10ന് കോളേജിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാർക്കും ഒ.ബി.സി വിദ്യാർത്ഥികൾക്കും മാർക്കിളവും സ്കോളർഷിപ്പും ലഭിക്കും. വിലാസം. ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ പി.ഒ, ആലപ്പുഴ- 688003. ഫോൺ: 9188067601, 0477-2267602, 9946488075, 9747272045.