അമ്പലപ്പുഴ: എട്ടാമത് കരുമാടിക്കുട്ടൻസ് ജലോത്സവം നാളെ ഉച്ചയ്ക്ക് 2 ന് കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപം നടക്കുമെന്ന് ജനറൽ സെക്രട്ടറി ബിജു.പി.മംഗലം, സെക്രട്ടറി ഷാജി, വൈസ് പ്രസിഡന്റ് ശ്യാം കൈലാസം, ജോയിന്റ് സെക്രട്ടറി രതിയമ്മ, ഉഷാ സജീവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജലോത്സവം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.എം.എൽ.എമാരായ എച്ച്.സലാം, അഡ്വ:യു .പ്രതിഭ എന്നിവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.ചുണ്ടൻ, ഇരുട്ടുകുത്തി ബി.ഗ്രേഡ്, തെക്കനോടി, ഫൈബർ ചുണ്ടൻ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ചുണ്ടൻ ഇനത്തിൽ കരുവാറ്റ ശ്രീ വിനായകൻ, ജവഹർ തായങ്കരി, വെള്ളം കുളങ്ങര, ആയാപറമ്പ് വലിയ ദിവാൻജി എന്നിവയും ഇരുട്ടുകുത്തി ബി.ഗ്രേഡിൽ ഡാനിയേൽ, കുറുപ്പ് പറമ്പൻ, ശ്രീഭദ്ര, ജല റാണി എന്നിവയും തെക്കനോടി വിഭാഗത്തിൽ ചെല്ലിക്കാടൻ, പടിഞ്ഞാറൻ പറമ്പൻ, കാട്ടിൽ തെക്ക്, കമ്പനി എന്നിവയും ഫൈബർ ചുണ്ടൻ വിഭാഗത്തിൽ മഹാദേവി കാട്, വൈഗ എന്നിവയും പങ്കെടുക്കും.