ആലപ്പുഴ: പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള മാവേലിക്കരയിൽ ഗവ. ഐ.ടി.ഐ.യിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഇലക്ട്രോണിക്‌സ് മെക്കാനിക്, വുഡ് വർക്ക് ടെക്നിഷ്യൻ എന്നീ ട്രേഡുകളിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സീറ്റ് ഒഴിവുണ്ട്. പരിശീലനം പൂർണമായും സൗജന്യമാണ് ഉച്ചഭക്ഷണം, പോഷകാഹാരം യൂണിഫോം അലവൻസ്, ലംസം ഗ്രാൻഡ്, പ്രതിമാസ സ്റ്റൈപന്റ് എന്നിവ ലഭിക്കും. ഫോൺ : 0479 2341485, 9188131159.