ആലപ്പുഴ: തുറവൂർ ശംഭുബാല സുബ്രഹ്മണ്യം മെമ്മോറിയൽ ട്രസ്റ്ര് വാർഷികവും ശംഭു ജയന്തിയും എസ്.എൻ.ഡി.പിയോഗം 545 -ാം നമ്പർ ധർമ്മപോഷിണി ശാഖയുടെയും ട്രസ്റ്രിന്റെയും സംയുക്താഭിമുഖ്യത്തിൽ ട്രസ്റ്ര് കോംപ്ളക്സിൽ നടന്നു. ശംഭു സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന വിശേഷാൽ പ്രാർത്ഥനയ്ക്ക് പ്രാർത്ഥനാ രത്നം ബേബി പാപ്പാളിൽ നേതൃത്വം നൽകി.
ട്രസ്റ്രി മാധവബാലസുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം അരൂർ മേഖലാ ചെയർമാൻ വി.പി തൃദീപ് കുമാർ ഉദ്ഘാടനം ചെയ്തു. യുവതലമുറയുടെയും ആധുനിക മനുഷ്യന്റെയും മാനസിക ആരോഗ്യ നിലയെന്ന വിഷയത്തിൽ ആലപ്പുഴ സെന്റ് ജോസഫ് വിമൻസ് കോളേജ് പ്രൊഫസർമാരായ അഞ്ജലി ജോർജ്, നിമിഷ ഫ്രാൻസിസ് എന്നിവർ ക്ളാസെടുത്തു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് പ്രകാശൻ, പത്മജാ ബാലസുബ്രഹ്മണ്യം, ശ്യാം പൊന്നാംവെളി, ബേബി പാപ്പാളിൽ എന്നിവർ സംസാരിച്ചു.