കായംകുളം: ശ്രീനാരായണ സെൻട്രൽ സ്കൂളിൽ 2025-26 അദ്ധ്യയനവർഷത്തെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു.കേരള കാർഷിക സർവ്വകലാശാലയുടെ ഓണാട്ടുകര റീജിയണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ അസി.പ്രൊഫ ഡോ.പൂർണിമ യാദവ് ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ മാനേജർ പ്രൊഫ. ഡോ.പി പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു.
"ബുദ്ധിപൂർവ്വം ഭക്ഷണം കഴിച്ച് ശക്തരായി ജീവിക്കാൻ ചെറുധാന്യങ്ങൾ തിരഞ്ഞെടുക്കൂ " എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം.സ്കൂൾ പ്രിൻസിപ്പൽ സലില,പരിസ്ഥിതി പ്രവർത്തകൻ അശോകൻ,ട്രഷറർ പ്രൊഫ.റ്റി.എം.സുകുമാരബാബു,തസ്ലീമ,എസ്. നാരായണദാസ്, എസ്. ധനപാലൻ, മധുപാലൻ,റീന ടി.രഘുനാഥ് എന്നിവർ പങ്കെടുത്തു.