കായംകുളം: കായംകുളം റെയിൽവേ മേൽപ്പാലത്തിന്റെ പണികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 8 മുതൽ 24 ന് രാവിലെ 6വരെ കെ.പി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കെ.പി റോഡ് വഴി അടൂരിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ റെയിൽവേ മേൽപ്പാലത്തിന് വടക്കുവശമുള്ള റെയിൽവേ അടിപ്പാത വഴി ഒന്നാംകുറ്റി ജംഗ്ഷനിൽ എത്തി പോകണം.കായംകുളം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ ഒന്നാം കുറ്റി ജംഗ്ഷനിൽ നിന്ന് വടക്കോട്ട് തിരിഞ്ഞ് റെയിൽവേ അണ്ടർപാസ് വഴി കായംകുളം ഭാഗത്തേക്ക് പോകേണ്ടതാണ്. കായംകുളം ഭാഗത്ത് നിന്ന് അടൂർ ഭാഗത്തേക്ക് വരുന്ന ബസുകളും ചരക്ക് ലോറികളും മുക്കട ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷനിൽ എത്തി പോകണം.