മാന്നാർ: പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതിയിൽ നിർമ്മിച്ച കുട്ടംപേരൂർ റിംഗ് റോഡ് നാളെ നാടിന് സമർപ്പിക്കും. നാളെ വൈകിട്ട് 5 ന് കുന്നത്തൂർ ജംഗ്ഷനിൽ (611 നമ്പർ കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്ക് പരിസരം) മന്ത്രി സജി ചെറിയാൻ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിക്കും. 60 ശതമാനം തുക കേന്ദ്ര സർക്കാർ വിഹിതവും 40 ശതമാനം സംസ്ഥാന സർക്കാരിൻറെ വിഹിതവും ഉപയോഗിച്ച് മൂന്ന് കോടി രൂപയാണ് 5.21 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റിംഗ് റോഡിന്റെ നിർമ്മാണ ചെലവ്. ഇതിനോട് അനുബന്ധിച്ചു മൂന്ന് കലുങ്കുകളുടെയും നിർമ്മാണം നടത്തിയതായി മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അറിയിച്ചു.