photo

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് കാർഷികോത്സവം 29 മുതൽ സെപ്തംബർ 3 വരെ നടക്കും. കാർഷിക പ്രദർശന പന്തലിന്റെ കാൽനാട്ടു കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. 35 ഓളം സ്റ്റാളുകളാണ് തയ്യാറാവുന്നത്.എല്ലാ ദിവസങ്ങളിലും വിവിധ സമ്മേളനങ്ങളും കലാപരിപാടികളും നടക്കും.