അമ്പലപ്പുഴ: പൊന്നമ്മയ്ക്കൊരു പൊന്നോണസമ്മാനം. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കരിമ്പാവളവ് പത്തിൽച്ചിറ വീട്ടിൽ കെ.പൊന്നമ്മയുടെ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം കെ.സി വേണുഗോപാൽ എം.പി സഫലമാക്കും. കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം മുഖേന നല്കിയ അപേക്ഷയിലാണ് എം.പി യുടെ ഇടപെടൽ. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിതാ ഗോപിനാഥ്, പൊന്നമ്മയുടെ ദയനീയത എം.പിയെ അറിയിച്ചിരുന്നു.