ആലപ്പുഴ: ആധുനിക കാലഘട്ടത്തിലെ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കാലോചിതമായി പരിഷ്കരിച്ച പെരുമാറ്റച്ചട്ടത്തോടെയാണ് ഇത്തവണത്തെ നെഹ്രു ട്രോഫി വള്ളംകളി നടക്കുകയെന്ന് ജില്ലാ കളക്ടർ അലക്‌സ് വർഗീസ് പറഞ്ഞു. 30ന് നടക്കുന്ന 71-ാമത് നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ചുള്ള ക്യാപ്റ്റൻസ് ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ സി.കെ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു.സബ് കളക്ടർസമീർ കിഷൻ, കെ.കെ. ഷാജു, ആർ.കെ. കുറുപ്പ്, വി.സി. ഫ്രാൻസിസ്, എം.വി. അൽത്താഫ്, കെ.എം. അഷറഫ്, എസ്. ഗോപാലകൃഷ്ണൻ, പി.എസ്. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.