photo

ചേർത്തല: നഗരസഭ,സർക്കാർ ഹോമിയോ ആശുപത്രിയുമായി ചേർന്നു നടപ്പാക്കുന്ന ഓർമക്കൂട്ട് പദ്ധതിയുടെ ഭാഗമായി മുതിർന്ന പൗരദിനാഘോഷവും മെഡിക്കൽ ക്യാമ്പും സെമിനാറും നടത്തി. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.സി.എസ്.റിഫ്ന അദ്ധ്യക്ഷയായി.എൻ.എ.എം.മെഡിക്കൽ ഓഫീസർ ഡോ.ചൈതന്യ,ശാഖായോഗം പ്രസിഡന്റ് സാബു,ചിലങ്ക എന്നിവർ സംസാരിച്ചു.മറവിരോഗം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ.സി.എസ്. റിഫ്ന ബോധവത്കരണ ക്ലാസ് നയിച്ചു . പ്രായമായവരിൽ വീഴ്ചകൾ എങ്ങനെ തടയാം എന്ന വിഷയത്തിൽ ഫിസിയോതെറാപിസ്റ്റ് ഷോബി ക്ലാസെടുത്തു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ മെമ്മറി ഗെയിം,മറവി രോഗ സൂക്ഷ്മ പരിശോധന,ഹോമിയോപ്പതി ചികിത്സ ,ജീവിതശൈലീ രോഗ പരിശോധന എന്നിവ നടത്തി.