മാവേലിക്കര: കോൺഗ്രസ് ഭരിക്കുന്ന മാവേലിക്കര നഗരസഭയിലെ ഭരണസ്‌തംഭനത്തിനും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ സി.പി.എം മാവേലിക്കര ടൗൺ തെക്ക്, വടക്ക് ലോക്കൽ കമ്മിറ്റികൾ സംഘടിപ്പിക്കുന്ന ജാഥ തുടങ്ങി. കെ.അജയൻ ക്യാപ്റ്റനായ തെക്കൻമേഖലാ ജാഥ പുതിയകാവ് ജംഗ്ഷനിൽ ആരംഭിച്ചു. ഏരിയ സെക്രട്ടറി ജി.അജയകുമാർ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഡി.തുളസീദാസ് അദ്ധ്യക്ഷനായി. ലീല അഭിലാഷ്, പി.വി സന്തോഷ് കുമാർ, നവീൻ മാത്യു ഡേവിഡ് എന്നിവർ സംസാരിച്ചു. ജാഥ പവർഹൗസ് ജംഗ്ഷനിൽ സമാപിച്ചു. ഡി.തുളസീദാസ് ക്യാപ്റ്റനായ വടക്കൻമേഖലാ ജാഥ ഇന്ന് രാവിലെ 9ന്‌ പ്രായിക്കര മണ്ഡപത്തിൻകടവിൽ ഏരിയ സെക്രട്ടറി ജി.അജയകുമാർ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ് ഉദ്ഘാടനം ചെയ്യും.