മാവേലിക്കര :തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലെ നിറപ്പൊലിമ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുള്ളികുളങ്ങര വാർഡ് വൃന്ദാവൻ ജെ.എൽ.ജിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ തുളസിഭായി അധ്യക്ഷയായി. അഗ്രി സി.ആർ.പി പവിത്ര അനൂപ് സ്വാഗതം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് തെക്കേക്കരയിൽ വിവിധ വാർഡുകളിലായി 17 ജെ.എൽ.ജികൾ അഞ്ച് ഏക്കർ സ്ഥലത്ത് ബന്ദിപ്പൂ കൃഷി ചെയ്തുന്നുണ്ട്. ജനപ്രതിനിധികളായ പ്രിയ വിനോദ്, ഗീതാ തോട്ടത്തിൽ, മുൻ മെമ്പർ ശ്രീലേഖ ഗിരീഷ്, അക്കൗണ്ടന്റ് ഷെർളി.ടി എന്നിവർ പങ്കെടുത്തു.