അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടപ്പള്ളി യൂണിറ്റ് അംഗത്വ സർട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം, വനിതാ വിഭാഗം പ്രസിഡന്റ് സുധാവേണുഗോപാലിന് സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് സിഗേറ്റ്, വൈസ് പ്രസിഡന്റ് അനന്ത കൃഷ്ണൻ ചെട്ടിയാർ, സെക്രട്ടറി ശശികുമാർ നടുവത്ര, വിഷ്ണു കുമാരകോടി, പി.പ്രദീപ്, എച്ച്.ശ്രീകുമാർ, ബാജികുമാരകോടി, വി. കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.