ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ വനിതാസംഘം സമിതിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം 30 ന് യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നടത്തുന്നതിന് വനിതാസംഘം ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരുടെ നേതൃ യോഗം തീരുമാനിച്ചു. പരിപാടികളുടെ ഭാഗമായി വിവിധ ശാഖ വനിതാസംഘം സമിതിയുടെ നേതൃത്വത്തിൽ ഓണപ്പൂക്കള മത്സരം, തിരുവാതിര, ഗുരുദേവ ക്വിസ് മത്സരം, ഓണപ്പാട്ട്, കസേരകളി, സുന്ദരിക്ക് പൊട്ടുതൊടീൽ തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടത്തും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുരബാലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ മാരായ പൂപ്പള്ളി മുരളി, പി. എസ്. അശോക് കുമാർ, ഡി. ഷിബു, ടി. മുരളി, വനിതാസംഘം ട്രഷറർ സജിത രാജൻ, വനിതാസംഘം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയലക്ഷ്മി, അനി ദത്തൻ, ശാന്ത ചെല്ലപ്പൻ, അജിതകുമാരി, സുധ മുരളി, സജിത സനൽ, വിജി, മായ വിഷ്ണുദാസ്,രാധാമണി, സനീഷ മണി, മിനി ശിവൻ, ഉഷാ ഗോപാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി ബിന്ദു ഷിബു സ്വാഗതവും വൈസ് പ്രസിഡന്റ് അനിത അരവിന്ദ് നന്ദിയും പറഞ്ഞു.