sgvfdgvxvc

മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൻ കാട്ടുപന്നി കൃഷി നശിപ്പിച്ചു. പതിയാരേത്ത് ബിന്ദുവിന്റെ കൃഷിസ്ഥലത്തെ മഞ്ഞളും ചേനയും മറ്റുമാണ് കാട്ടുപന്നി നശിപ്പിച്ചത്. ഇവിടെ പല ഭാഗങ്ങളിലും രാത്രികാലങ്ങളിൽ കാട്ടുപന്നിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കാട്ടുപന്നി ശല്യത്തിനെതിരെ വനം വകുപ്പിനും പഞ്ചായത്തിനും പരാതി നൽകാൻ വാർഡ് മെമ്പർ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കുടിയയോഗം തീരുമാനിച്ചു