ആലപ്പുഴ: റംലത്ത് കൊലപാതകത്തിൽ അമ്പലപ്പുഴ പൊലീസിനുണ്ടായത്ഗുരുതരവീഴ്ചയാണെന്നും ഇത് ആഭ്യന്തര വകുപ്പിന് അപമാനമാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു. ശാസ്ത്രീയമായ തെളിവെടുപ്പുകളുടെ അഭാവത്തിൽ ഒരു വയോധികനെ അറസ്റ്റ് ചെയ്ത്
റിമാൻഡ് ചെയ്തത് അംഗീകരിക്കാനാകില്ല. വെറും ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അബൂബക്കറിലേയ്ക്ക് തിരിഞ്ഞത്. മറ്റ് തെളിവുകളൊന്നും ഇല്ലാതെയാണ് അബൂബക്കറിനെ പൊലീസ് കുറ്റവാളിയാക്കി ചിത്രീകരിച്ചത്. ഏതു സാധാരണക്കാരനേയും പ്രതിയാക്കുന്ന പൊലീസിന്റെ നയങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഷുക്കൂർ പറഞ്ഞു.