ambala

അമ്പലപ്പുഴ: ജനകീയ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേടായ ചെയറുകൾ, വീൽ ചെയറുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയുെട അറ്റകുറ്റപ്പണി നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷൈജുവിന്റെ ദിവാകരന്റെ നേതൃത്വത്തിൽ ജനകീയ ജാഗ്രത സമിതി പ്രസിഡന്റ് സജിമോൻ, സെക്രട്ടറി ജബ്ബാർ പനച്ചുവട്, ട്രഷറർ ഹംസ കുഴിവേലിൽ, യു .എം. കബീർ, കെ .ആർ. തങ്കജി അജിത് കൃപ, അഷറഫ് പുന്നപ്ര എന്നിവർ പങ്കെടുത്തു. കേടുപാടുകൾ തീർത്ത ഉപകരണങ്ങൾ ഹൗസ് കീപ്പിംഗ് ഓഫീസർ നസിയ കായംകുളം ഏറ്റുവാങ്ങി.