talk

ആലപ്പുഴ : പഴവീട് അത്തിത്തറ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീചക്രയിൽ ഭാസ്കര മേനോന്റെ വീട്ടിൽ ടോക്കിംഗ് പാർലർ നടന്നു. സംസ്ഥാന കോർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എസ് മനോജ്‌ ഉദ്ഘാടനം ചെയ്തു. എം.കെ. മോഹൻകുമാർ മാജിക്‌ ഷോ അവതരിപ്പിച്ചു. ദിയ നൃത്തം അവതരിപ്പിച്ചു. പി.പങ്കജാക്ഷൻ, അനിൽകുമാർ, കൃഷ്ണൻ കുട്ടിനായർ എന്നിവർ ഗാനം ആലപിച്ചു. കെ.ബി.സാധുജൻ, ഉണ്ണികൃഷ്ണൻ നായർ നന്ദാലയം, എം.ആർ.ബി മേനോൻ, അസോസിയേഷൻ പ്രസിഡന്റ്‌ ആർ.ഹരികുമാർ എന്നിവർ സംസാരിച്ചു.