അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ഗണേശോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 26 ,27, 28 തീയതികളിൽ കിഴക്കേ നടയിയിലെ ദേവനാരായണത്തിലാണ് ഗണേശോത്സവ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. 28ന് നിമഞ്ജന ശോഭായാത്ര. തകഴി, കഞ്ഞിപ്പാടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കിഴക്കേ നടയിലെത്തി അമ്പലപ്പുഴ ദേവനാരായണത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗണപതി വിഗ്രഹവുമായി കടലിൽ നിമഞ്ജനം ചെയ്യും. കൊട്ടാരം ഉണ്ണികൃഷ്ണൻ ചെയർമാനായും അനിൽ പാഞ്ചജന്യം ജനറൽ കൺവീനറായും കെ.എസ്.ജോബി ട്രഷററുമായുള്ള കമ്മറ്റിയാണ് സംഘാടക സമിതി.