photo

ചേർത്തല: കെ.വി.എം പബ്ലിക് സ്‌കൂളിൽ സ്റ്റുഡന്റ് കൗൺസിൽ ഉദ്ഘാടനം ചേർത്തല പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.അരുൺ നിർവ്വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ദീപ പി.ഡൊമനിക് അദ്ധ്യക്ഷത വഹിച്ചു. കെ.വി.എം ട്രസ്റ്റ് ചീഫ് പി.ആർ.ഒ പ്രൊഫ. ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി, കെ.വി.എം. ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.ഫ്രാൻസിസ് സി. പീറ്റർ, വൈസ് പ്രിൻസിപ്പൽ ജെസ്ന സിയാദ്, ഹെഡ് ബോയ് ആർ.കാശിനാഥ്, ഹെഡ് ഗേൾ അപർണ്ണാ എസ്. നായർ, രക്ഷകർത്താക്കൾ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.