മാന്നാർ: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികം ഇന്ന് ഉച്ചയ്ക്ക് 2 ന് കുട്ടംപേരൂർ മുട്ടേൽ എം.ഡി.എൽ.പി സ്കൂളിൽ നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എസ് പ്രസിഡന്റ് അന്നമ്മ ബേബി അദ്ധ്യക്ഷയാവും. ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം, പ്രായം കൂടിയ കുടുംബശ്രീ അംഗങ്ങൾക്ക് ആദരവ്, വിവിധ കലാപരിപാടികൾ എന്നിവയും ഇതോടൊപ്പം നടക്കും.