മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതന ധർമ്മസേവാസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വിനായക ചതുർത്ഥി ആഘോഷവും, മഹാഗണപതിഹോമവും 27ന് രാവിലെ 5 മുതൽ ആരംഭിക്കും. മഹാഗണപതി ഹോമത്തിന് തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ഗണപതി ഹോമം നടത്തുവാൻ ഭക്തർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് 1 മുതൽ രാത്രി 8 വരെ പ്രസാദ വിതരണം നടക്കും. ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സനാതന ധർമ്മസേവാസംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ് പിള്ള അറിയിച്ചു.