tur

തുറവൂർ: പത്രവിതരണത്തിനിടെ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കേരള കൗമുദി പറയകാട് ഏജന്റ് തുറവൂർ വടക്ക് തറയിൽ വീട്ടിൽ എൻ.ശശിധരനാണ് ഇന്നലെ രാവിലെ ചാവടിഭാഗത്ത് വച്ച് ഇടതുകാലിന് തെരുവ് നായയുടെ കടിയേറ്റത്. തുറവൂർ താലൂക്കാശുപത്രിയിലെത്തി കുത്തിവയ്പ് എടുത്തു. കടിയേറ്റ ഭാഗത്ത് മുറിവുള്ളതിനാൽ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ തേടി. കുത്തിയതോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പരിഹാരം വൈകുന്നതിൽ നാട്ടുകാർ അമർഷത്തിലാണ്.