jeej

ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയൻ ചെറിയ പത്തിയൂർ 360-ാം നമ്പർ ശാഖയിൽ വനിതാ സംഘം രൂപീകരണം നടന്നു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുനി തമ്പാൻ അദ്ധ്യക്ഷയായി. യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി എൻ.തങ്കപ്പൻ, യൂണിയൻ വനിതാ സംഘം എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രതിഭ സുരേഷ്, അമ്പിളി വിദ്യാധരൻ, വനിതാസംഘം മേഖല ചെയർപേഴ്സൻ ദീപ, വൈസ് ചെയർപേഴ്സൻ രമ്യ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വീണ മണികണ്ഠൻ (പ്രസിഡന്റ്) ,സന്ധ്യ (വൈസ് പ്രസിഡന്റ്) ,രമണി(സെക്രട്ടറി), ജലജ(ട്രഷറർ), പ്രതിഭ, പ്രിയ ഷാജി, രേഷ്മ രാജൻ (യൂണിയൻ പ്രതിനിനിധികൾ) രേഷ്മ ഷിബു, സുനിത, അമ്പിളി ഷാജി, ലത, നന്ദിനി, മനുപ്രിയ, ആരതി,(കമ്മറ്റി അംഗങ്ങൾ) .എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിന് വനിതാ സംഘം സെക്രട്ടറി രമണി സ്വാഗതവും,യൂണിയൻ എക്സിക്യൂട്ടീവ് അംഗം അംഗം പ്രതിഭ സുരേഷ് നന്ദിയും പറഞ്ഞു.