തുറവൂർ: വളമംഗലം കോങ്കേരിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ തിരുമുറ്റം തറയോട് പാകുന്നതിന്റെ ഭാഗമായുള്ള ധനശേഖരണത്തിന്റെ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം തുറവൂർ മന്നത്ത് മഠം ഉഷാ രാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് വി.കെ. പ്രതാപൻ അദ്ധ്യക്ഷനായി. അശോകൻ ചെമ്മനാകരി, കെ.പി.വിനോദ്,ഷിജി നടരാജൻ,മഹേശ്വരി ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ.മനോജ് സ്വാഗതവും വി.വിനോദ് നന്ദിയും പറഞ്ഞു.