മാവേലിക്കര : നിർമ്മാണത്തിലിരുന്ന കീച്ചേരിക്കടവ് പാലം തകർന്ന് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപവീതം ധനസഹായം നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. പാലം തകർന്ന് മാവേലിക്കര സ്വദേശി രാഘവ് കാർത്തിക് (24), തൃക്കുന്നപ്പുഴ സ്വദേശി ബിനു (42) എന്നിവരാണ് മരിച്ചത്.