ചേർത്തല: ബി.ഡി.ജെ.എസ് ചേർത്തല,അരൂർ,പാണാവള്ളി,മുഹമ്മ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന പഠന ശിബിരവും ഓണാഘോഷവും ഇന്ന് രാവിലെ 10ന് തുറവൂർ എസ്.എൻ.ഡി.പി യോഗം 545ാം നമ്പർ ശാഖാഹാളിൽ നടക്കും.സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എസ്.ജ്യോതിസ്, പി.ടി.മന്മഥൻ,സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ എന്നിവർ ക്ലാസുകൾ നയിക്കും.ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് കുമാർ ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ.പൊന്നപ്പൻ,കെ.സോമൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെ.പി.വിനോദ്,പ്രകാശൻ കളപ്പുരക്കൽ,ബി.ഡി.എം.എസ് പ്രസിഡന്റ് അമ്പിളി അപ്പുജി,മണ്ഡലം പ്രസിഡന്റുമാരായ വിനോദ് കോയിക്കൽ,ബിജു പി.മൂലയിൽ,മർഫി മറ്റത്തിൽ എന്നിവർ സംസാരിക്കും.പ്രിൻസ് പള്ളിപ്പുറം,ടി. സത്യൻ,ജയൻ വേളോർവട്ടം,അജി ഇടുപ്പുങ്കൽ,ലക്ഷ്മണൻ,പി.ആർ.പവിത്രൻ എന്നിവർ നേതൃത്വം നൽകും.