അമ്പലപ്പുഴ: കേരള ബോട്ട് റെയിൻ ലീഡേഴ്സ് ഫൗണ്ടേഷന്റെയും ആർ.സി ചാരിറ്റബിൾ ട്രസ്റ്റിന്റേയും സെന്റ് ആന്റണീസ് സാധുജന സഹായ സംഘത്തിന്റേയും കേരള റോ വിംഗ് ആൻഡ് പാഡ്ലിംഗ് ബോട്ട് ക്ലബ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ വാർഷികവും ചാരിറ്റി ഫണ്ട് വിതരണവും അനാഥാലയങ്ങൾക്കുള്ള സഹായ വിതരണനടത്തി.തലവടി ആന പ്രാമ്പൽ സ്നേഹഭവനിൽ നടന്ന ചടങ്ങ് എടത്വ ഫെറോന വികാരി ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.പി.രാജു പള്ളാത്തുരുത്തി അദ്ധ്യക്ഷനായി.ഫൗണ്ടേഷൻ ജനറൽ കൺവീനർ മോനിച്ചൻ പുത്തൻ പറമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു.ആർ.സി.ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യപ്രഭാഷണവും ഭിന്നശേഷിക്കാർക്കുള്ള സഹായ വിതരണവും നടത്തി. ചടങ്ങിൽ പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ എടത്വ ഫെറോന വികാരി ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ ആദരിക്കുകയും സഹായധനം നൽകുകയും ചെയ്തു.