gsg

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ നങ്ങ്യാർകുളങ്ങര 4835-ാംനമ്പർ ശാഖയിൽ എം.ബി.ബി.എസ് ബിരുദധാരികൾക്ക് ആദരവ് നൽകി. ശാഖായോഗം പ്രസിഡന്റ് കെ.ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. എം.ബി.ബി.എസ്.ന് ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. ചന്ദന സന്തോഷിനേയും ശ്രീദേവി സുഖദേവിനേയും ആദരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ഡി.ധർമ്മരാജൻ, യൂണിയൻ കൗൺസിലർ പി.എൻ.അനിൽകുമാർ, യൂണിയൻ കമ്മറ്റി അംഗം സദാശിവൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സുധാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.എസ്.ശശീന്ദ്രൻ നന്ദിയും പറഞ്ഞു.