ചേർത്തല:എസ്.എൻ.ഡി.പി യോഗം 2191-ാം നമ്പർ ശാഖ വാർഷിക പൊതുയോഗം ചേർത്തല മേഖലാ ചെയർമാൻ കെ.പി. നടരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മറ്റി അംഗം ജെ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൺവീനർ പി.ഡി.ഗഗാറിൻ,രവിന്ദ്രൻ അഞ്ജലി,അനിൽ ഇന്ദീവരം,എൻ.എസ്.മഹീധരൻ,പി.സോമൻ,സുരേഷ് ബാബു,പി.ജയകുമാർ , പി.എസ്.സുധാകരൻ,രശ്മി പ്രസിദ്,പി.വി.ഷാബു,എം.ഡി.സദാനന്ദൻ,ശുഭ സോമൻ,ബിജുമോൻ,സിനി പുഷ്‌ക്കരൻ എന്നിവർ സംസാരിച്ചു.എം.ബി.ബി. എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച നന്ദിനി പുഷ്‌ക്കരനെ ചടങ്ങിൽ ആദരിച്ചു.പുതിയ ഭാരവാഹികളായി എൻ.എസ്.മഹീധരനെ പ്രസിഡന്റായും പി.സോമനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.