മുഹമ്മ: എസ്.എൻ.ഡി.പി യോഗം 329-ാം നമ്പർ കലവൂർ ശാഖ നേതൃത്വത്തിൽ നടക്കുന്ന 171-ാംമത് ശ്രീനാരായണ ഗുരു ദേവ ജയന്തി ആഘോഷത്തിന്റെ ഫണ്ട് സമാഹരണം നടന്നു. താമരശ്ശേരി സോമദാസിൽ നിന്ന് ശാഖാ പ്രസിഡന്റ് സനുരാജും ചെയർമാൻ സി.പി.ബിനുവും ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സുഭാഷ് ബാബു, ജനറൽ കൺവീനർ സ്റ്റാൻലി, വൈസ് പ്രസിഡന്റ് എഫ്.അനു, സുനിൽ താമരശ്ശേരി, വനിതാ സംഘം പ്രസിഡന്റ് കൗസല്യ എന്നിവർ പങ്കെടുത്തു.