ചേർത്തല:കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ത്രൈലോക്യ മോഹന മഹാഗണപതി ഹോമത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ദീപ പ്രകാശനത്തിന് ശേഷം ദേവസ്വം പ്രസിഡന്റ് അനിൽകുമാർ അഞ്ചന്തറയിൽ നിന്ന് ആദ്യ കൂപ്പൺ ഏറ്റുവാങ്ങി സുരേഷ് മാമ്പറമ്പിൽ നിർവഹിച്ചു .ദേവസ്വം വൈസ് പ്രസിഡന്റ് തിലകൻ കൈലാസം,സെക്രട്ടറി രാധാകൃഷ്ണൻതേറാത്ത്,ട്രഷറർ പി.എ.ബിനു,സ്‌കൂൾ മാനേജർ കെ.പി.ആഘോഷ് കുമാർ,ദേവസ്വം കമ്മിറ്റി അംഗങ്ങളായ കെ.സുനിൽ,കെ.അശോകൻ,ക്ഷേത്രം ശാന്തി നിബിൻ ശാന്തി എന്നിവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കാളികളായി. 27 നാണ് വിനായക ചതുർത്ഥി മഹോത്സവം.രാവിലെ 6.30 ന് ത്രൈലോക്യ മോഹന മഹാഗണപതി ഹോമം ,ഗജപൂജ, ദ്രവ്യാഭിഷേകം, കലശാഭിഷേകം വിനായക ചതുർത്ഥിപൂജ അന്നദാനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.ത്രൈലോക്യ മോഹന മഹാഗണപതി ഹോമം 150 രൂപ അടച്ച് രസീത് എഴുതിച്ച് ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.