ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥമുള്ള ഗാനങ്ങളുടെ സി.ഡി ഇന്ന് വൈകിട്ട് 4ന് അലപ്പുഴ ടി.വി സ്മാരകത്തിൽ കവി വയലാർ ശരത് ചന്ദ്ര വർമ്മ പ്രകാശനം ചെയ്യും. ഗാന രചയിതാക്കളായ റഫീഖ് അഹമ്മദ്, വയലാർ ശരത് ചന്ദ്രവർമ്മ, ബി. കെ. ഹരിനാരായണൻ, രാജീവ് ആലുങ്കൽ, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് സംഗീതസംവിധായകൻ ബിജി ബാലാണ് സംഗീതം പകർന്നിരിക്കുന്നത്.സുദീപ് കുമാർ, നിഷാദ് , രഞ്ജിത് രാജ്‌, സൗമ്യ, ബിജിബാൽ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.