fdgbdxfgb

തോട്ടപ്പള്ളി :ക്ഷേമനിധിയിൽ അംഗത്വം എടുക്കുവാൻ കഴിയാതിരുന്നവർ ഉൾപ്പെടെ മുഴുവൻ പ്രവാസികൾക്കും മിനിമം പെൻഷൻ നൽകണമെന്ന് കേരള പ്രവാസി സംഘം തോട്ടപ്പള്ളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ വൈസ് പ്രസിഡന്റ് ബി ഉദയഭാനു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ,ഏരിയ സെക്രട്ടറി എ.കെ നാസർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.സോമൻ,​ കെ. ഹർഷൻ,രത്നാകരൻ, റെജി പൊടിയൻ, രാധാകൃഷ്ണൻ,ഹേമരാജൻഎന്നിവർ സംസാരിച്ചു. ഭാരവാഹികൾ:ഹനോഷ് (പ്രസിഡന്റ് ), സജികുമാർ (സെക്രട്ടറി ),ഉമേഷ്‌ (വൈസ് പ്രസിഡന്റ് ),റെജി പൊടിയൻ (ജോയിന്റ് സെക്രട്ടറി),ഷീല (ഖജാൻജി)