vfxvxz

കണ്ടല്ലൂർ: നാടൻപാട്ട് കലാകാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ തെക്ക് തെക്കേതോപ്പിൽ തെക്കതിൽ ആനന്ദന്റെയും രാജമ്മയുടെയും മകൻ അനന്തുവാണ് (22) മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അശ്വതി.