ആലപ്പുഴ: ഒ.എസ്.സഞ്ജീവ് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എം.കെ.സാനു അനുസ്മരണം സംഘടിപ്പിച്ചു.

ആര്യാട് ഗവ.യു.പി.സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം എഴുത്തുകാരൻ ഡോ. സുനിൽ മർക്കോസ് ഉദ്ഘാടനം ചെയ്തു.

എം.വി.കൃഷ്ണമൂർത്തി അദ്ധ്യക്ഷനായി. ചേർത്തല ശ്രീനാരായണ കോളേജ് മലയാളവിഭാഗം മേധാവി, ടി.ആർ.രതീഷ് ആമുഖ പ്രഭാഷണം നടത്തി. തിരക്കഥാകൃത്ത് ദീപു കാട്ടൂർ, പരിസ്ഥിതി പ്രവർത്തകൻ സബീഷ് മണവേലി,രാജേഷ് ജോസഫ് എന്നിവർ എം.കെ.സാനു അനുസ്മരണം നടത്തി. എം.രാജേഷ് സ്വാഗതവും കെ.വി.രതീഷ് നന്ദിയും പറഞ്ഞു.