ആലപ്പുഴ: കേരള കോൺഗ്രസ് (എം) ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തക കൺവെൻഷൻ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സ്വരൂപിച്ച പ്രവർത്തന ഫണ്ട് ജില്ലാ പ്രസിഡന്റ് ഏറ്റുവാങ്ങി. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് കളരിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഉന്നത അധികാര സമിതി അംഗം ജെന്നിംഗ്സ് ജേക്കബ്, എസ്.വാസുദേവൻ നായർ, ഷിൻ സോളമൻ, ജെസ്റ്റീൻ ആര്യങ്കൽ, ജോൺ കെ.ജോൺ ,സിബി പറമ്പിൽ, കുര്യൻ വാടാ കുഴിയിൽ, വർഗീസ് ആന്റണി, എം.ദിനേശൻ, ജലാൽ മണ്ണഞ്ചേരി, അബ്ദുള്ള, രാജു ,സൈമൺ കുന്നേൽ, കുഞ്ഞുമോൻ, ജോർജുകുട്ടി ഉന്നയിച്ചു പറമ്പിൽ, വി.എം.കുഞ്ഞുമോൻ,ജോസുകുട്ടി മലയാം പറമ്പിൽ,ഫിലിപ്പ് മാത്യു,ജോർജ് ജോൺ ,ജബ്ബാർ,ഗ്ലൈഡ് വിൻട്രോത്ത്,പി.ജെ.ജെയിംസ് എന്നിവർ സംസാരിച്ചു.