മാന്നാർ: കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി സ്കൂളിൽ സാഭിമാനം 25 ചടങ്ങിൽ കഴിഞ്ഞ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി അനുമോദിച്ചു. സ്കൂൾ പ്രസിഡന്റ് സത്യപ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പന്തളം എൻ.എസ്.എസ് കോളേജ് മുൻ മേധാവി ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗണേഷ്.ജി മാന്നാർ, ശശിധരൻ പിള്ള, രാജശേഖരൻ പിള്ള, രാജീവൻ.ആർ, വത്സല ബാലകൃഷ്ണൻ, സുജിത് ശ്രീരംഗം, അൻഷാദ് മാന്നാർ, ആശ ഷിബു, ബിനു ഉപേന്ദ്ര, അനിത.വി, ബിന്ദു എം.പിള്ള എന്നിവർ സംസാരിച്ചു.