a

മാവേലിക്കര: തെക്കേക്കര വെസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസായ കല്ലുമല രാജൻ മെമ്മോറിയൽ കോൺഗ്രസ് ഭവൻ ഉദ്‌ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ നിർവഹിച്ചു. തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമല അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ശ്രീനാഥ് സ്വാഗതം പറഞ്ഞു. യു.ഡി.ഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ഗോപൻ ഓഫീസ് നാമാനാച്ഛാദനം നടത്തി. ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എൽ മോഹൻലാൽ, ഡി.സി.സി അംഗം കുറത്തികാട് രാജൻ, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ രാജു പുളിന്തറ, വാർഡ് പ്രസിഡന്റുമാരായ അഡ്വ.സ്മിനു റീബാ ജോൺ എന്നിവർ സംസാരിച്ചു.