മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയുടെ കാവൽ പിതാവായ വിശുദ്ധ യോഹന്നാൻ മാംദാനയുടെ ശിര:ച്ഛേദനത്തിന്റെ ഓർമ്മപ്പെരുന്നാളിന് മുംബയ് ഭദ്രാസന മെത്രാപ്പോലീത്താ ഗീവർഗീസ് മാർ കൂറിലോസ് കൊടിയേറ്റി. വികാരി ഫാ.കെ.എം.വർഗ്ഗീസ് കളീക്കൽ, സഹവികാരി ഫാ.സന്തോഷ് വി.ജോർജ്, പി.ജെ.ജെയിംസ് കോർഎപ്പിസ്ക്കോപ്പാ, ഫാ.ഗീവർഗ്ഗീസ് പൊന്നോല, ഫാ.കോശി അലക്സ് തൂമ്പുങ്കൽ, ട്രസ്റ്റി ഇ.ബി.ഫിലിപ്പ്, സെക്രട്ടറി പി.ജെ.അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.