മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട ഏക പള്ളിയോടമായ ചെന്നിത്തല പള്ളിയോടത്തിന്റെ ഭാരവാഹികൾക്കും തുഴച്ചിൽക്കാർക്കും മാവേലിക്കര താലൂക്ക് എൻ.എസ്‌.എസ്‌ യൂണിയൻ മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് സുനിൽ ചന്ദ്രൻ, വള്ളികുന്നം യൂണിയൻ സെക്രട്ടറി വി.ആർ സാനിഷ് കുമാർ, ഭരണസമിതി അംഗങ്ങളായ രാജീവ്.ജെ, സദാശിവൻ പിള്ള, ശ്രീകണ്ഠൻ പിള്ള, പ്രവീൺ വി.നായർ, ശശിധരൻ നായർ, സതീഷ് ചെന്നിത്തല, ദീപു പഠകത്തിൽ, ഭുവനേന്ദ്രൻ നായർ, ഗോപിനാഥപിളള, വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലതാ രമേശ്, ദീപ ജി.നായർ, ഗീതാകുമാരി, ചിത്രലേഖ എന്നിവർ നേതൃത്വം നൽകി.