മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നിറപ്പൊലിമ ബന്ദിപ്പൂ കൃഷിയുടെയും കപ്പ, ഏത്തവാഴക്കുല എന്നിവയുടെയും വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സലൂജ അധ്യക്ഷയായി. എ.ഡി.എസ് സെക്രട്ടറി സിന്ധു സ്വാഗതം പറഞ്ഞു. പഞ്ചായത്തിൽ 37 ജെ.എൽ.ജികളിലായി 10 ഏക്കറിൽ ബന്ദിപ്പൂ കൃഷിയും, 25 ജെ.എൽ.ജികളിലായി അഞ്ചേക്കർ കപ്പ കൃഷിയും, അഞ്ച് ജെ.എൽ.ജികളിലായി രണ്ട് ഏക്കർ ഏത്തവാഴ കൃഷിയും, 13 ഏക്കറുകളിലായി ഇടവിള കൃഷിയും ചെയ്യുന്നുണ്ട്. വാർഡ് മെമ്പർ ഗീതാ വിജയൻ, അക്കൗണ്ടന്റ് ശ്രീജ റെജി, അഗ്രി സി.ആർ.പി ലക്ഷ്മി രാധാകൃഷ്ണൻ, ജ്യോതി ലൂക്കോസ്, ആർ.പി.ബീന എന്നിവർ പങ്കെടുത്തു.