മാവേലിക്കര: ഗ്രേറ്റർ ലയൺസ് ക്ലബിന്റെ ഓണം ഫെസ്റ്റ് 2025ന്റെ ഭാഗമായി 300 അമ്മമാർക്ക് ഓണപ്പുടവയും പലവ്യഞ്ജന കിറ്റും വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സജിചെറിയാൻ നിർവ്വഹിച്ചു. മാവേലിക്കര മുനിസിപ്പാലിറ്റി വാർഡുകളിലും ചെങ്ങന്നൂർ താലൂക്കിലെ തൃപ്പെരുന്തറ വില്ലേജിലും ഉൾപ്പെട്ട അമ്മാർക്കാണ് ഓണപ്പുടവ നൽകിയത്. പ്രസിഡന്റ് ജെ.ഗോപകുമാർ അദ്ധ്യക്ഷനായി. എം.എസ്.അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ്, ക്യാബിനറ്റ് ട്രഷറർ പി.സി.ചാക്കോ, അഡ്വ.എൻ.നാഗേന്ദ്രമണി, ബെന്നി ഫിലിപ്പ്, ലക്ഷി നാരായണ അയ്യർ, ചാക്കോ രാജൻ, എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.