മാവേലിക്കര: തഴക്കര എ.ജി.പി ഫൗണ്ടേഷൻ വാർഷികം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ മുരളീധരൻ തഴക്കര അധ്യക്ഷനായി. ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് സ്‌മരണിക പ്രകാശനം ചെയ്തു. ഫാക്ട് മുൻ ചെയർമാൻ ഡോ.ജി.സി.ഗോപാലപിള്ള സ്‌മരണിക ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, വൈസ് പ്രസിഡൻ്റ് അംബിക സത്യനേശൻ, ബ്ലോക്ക് പഞ്ചായത്തംഗം ജി.കെ.ഷീല, പഞ്ചായത്തംഗം എൽ.ഉഷ, ഫൗണ്ടേഷൻ സെക്രട്ടറി കെ.ജി.മുകുന്ദൻ, അംഗങ്ങളായ കെ.ജി.മഹാദേവൻ, ഡോ.കെ.എം.അൻസാരി തുടങ്ങിയവർ സംസാരിച്ചു. ഹരിത കർമസേന പ്രവർത്തകരെയും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.രഘുപ്രസാദ്, നായ പരിശീലകൻ ഹരികൃഷ്ണൻ, ഗാനനിരൂപകൻ സുരേഷ് കുമാർ ഓലകെട്ടിയമ്പലം, ക്ഷീരകർഷകനായ അരുൺകുമാർ, കുട്ടിക്കർഷകനായ ദക്ഷിൻ, അബാക്കസ് റാങ്ക് ജേതാവ് ആരാധ്യ മിഥുൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.