ചേർത്തല: ഓഡിറ്റോറയിത്തിൽ ഡക്കറേഷൻ ജോലി ചെയ്യുന്നതിനിടയിൽ ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നഗരസഭ 22ാം വാർഡ് കുന്നത്തുവെളി വീട്ടിൽ ജോണിന്റെ മകൻ ബെൽജി ജോൺ (43) ആണ് മരിച്ചത്. ചേർത്തല വടക്കേ അങ്ങാടി കവലയ്ക്കുസമീപമുള്ള അന്നാ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച പുലർച്ച ഒന്നോടെയാണ് അപകടം. ഇവന്റ് മാനേജ്മെന്റിലെ ഡെക്കറേഷൻ ജീവനക്കാരനായ ബെൽജി ഡെക്കറേഷൻ ജോലികൾ ചെയ്യുന്നതിനിടയിൽ ഏണിയിൽ നിന്നും താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മരുത്തോർവട്ടം പള്ളി സെമിത്തേരിയിൽ നടക്കും.അമ്മ:മേരിക്കുട്ടിജോൺ.സഹോദരങ്ങൾ: മിനിജോൺ,റെജി ജോൺ, ഫിനി ജോൺ, ജിജി ജോൺ,വിജി ജോൺ.